ഹജ്ജ് വളണ്ടിയര്‍മാരെ ആദരിച്ചു

Posted on: November 5, 2013 10:28 am | Last updated: November 5, 2013 at 10:28 am

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിനായി ജിദ്ദാ ഹജ്ജ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ച ഓ ഐ സി സി വളണ്ടിയര്‍മാരെ ജിദ്ദാ കമ്മിറ്റി ആദരിച്ചു. നോര്‍ക്കാ ഉപേദശക സമിതിയംഗവും ഗ്ലോബല്‍ കമ്മിറ്റി മെമ്പറുമായ കെ ടി എ മുനീര്‍ ഉദ്ഘാടനം ചെയ്തു. ത്യാഗപൂര്‍ണമായ വളണ്ടിയര്‍ സേവനം നടത്തി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വളണ്ടിയര്‍മാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

വളണ്ടിയര്‍മാര്‍ അവരുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. പ്രസിഡണ്ട് അബ്ദുല്‍ മജീദ് നഹ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ അബ്ദുല്‍ റഹ്മാന്‍ കാവുങ്ങല്‍, റഷീദ് കൊളത്തറ, സാക്കിര്‍ ഹുസൈന്‍ എടവണ്ണ, ഷരഫുദ്ദീന്‍ കായംകുളം, കെ സി അബ്ദുല്‍ റഹ്മാന്‍, സി എം അഹമ്മദ്, അലവി സിറ്റി ചോയ്‌സ്, അഷ്‌റഫ് അഞ്ചാലന്‍, അനില്‍ കുമാര്‍ പത്തനംതിട്ട, ശുകൂര്‍ വക്കം എന്നിവര്‍ പ്രസംഗിച്ചു . ജനറല്‍ സിക്രട്ടറി ഇസ്മായില്‍ നീരാട് സ്വാഗതവും നൗഷാദ് അടൂര്‍ നന്ദിയും പറഞ്ഞു