റാഗിംഗിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: November 4, 2013 8:04 pm | Last updated: November 5, 2013 at 7:43 am

pondicheri universityപോണ്ടിച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസില്‍ പരാതി നല്‍കിയ രണ്ട് വിദ്യാര്‍ഥിനികളുള്‍പ്പെടെ ഏഴുപേര്‍ക്കാണ് ആറ് പേരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

മലയാളികളായ ഒന്നാംവര്‍ഷ പി ജി വിദ്യാര്‍ഥികളാണ് റാഗിംഗിനിരയായത്. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് ഇവര്‍. രാത്രി ഭക്ഷണം കഴിക്കാന്‍ മെസിലേക്ക് പോകുവഴി സീനിയര്‍ വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കോഴ്‌സ് പൂര്‍ത്തിയാകുംവരെ പീഡിപ്പിക്കുമെന്നു സീനിയര്‍ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി.

സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് റാഗിംഗിന് വിധേയരായവരെ സസ്‌പെന്റ് ചെയ്തത്. കോളജ് അധികൃതരുടെ അനുമതിയില്ലാതെ പോലീസില്‍ പരാതി നല്‍കിയതാണ് സസ്‌പെന്‍ഷനു കാരണമായി പറയുന്നത്. റാഗിംഗിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടാകാതിരുന്നതിനാലാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.