തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവാത്ത പോലീസ് കമാന്‍ഡോകള്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

Posted on: November 4, 2013 3:26 pm | Last updated: November 5, 2013 at 7:43 am

kerala-police_01തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോകാതെ മുങ്ങിയ കേരള പോലീസ് കമാന്‍ഡോകള്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. കേരള പോലീസിലെ സ്‌കോര്‍പിയോണ്‍ കമാന്‍ഡോ വിഭാഗത്തിലാണ് കൂട്ട സസ്‌പെന്‍ഷന്‍. രണ്ട് സി ഐമാരടക്കം 23 പേരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഛത്തീസ്ഗഢിലേക്ക് പോകാന്‍ തിയ്യതിയുള്‍പ്പെടെ നിശ്ചയിച്ച ശേഷം ഇവര്‍ മുന്‍കൂട്ടി അറിയിക്കാതെ മെഡിക്കല്‍ ലീവ് എടുക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇവരുടെ അവധി ന്യായമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

മൂന്ന് കമ്പനികളിലായി കേരള പോലീസ് കമാന്‍ഡോ വിഭാഗത്തിലെ മുന്നൂറോളം പേരെയാണ് ഛത്തീസ്ഗഢില്‍ ഡ്യൂട്ടിക്കു നിയോഗിച്ചത്. ഈ മാസം 13 നും 19 നുമാണ് ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്. ബറ്റാലിയന്‍ എ ഡി ജി പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.