ന്യായമായ ആവശ്യം ചട്ടം നോക്കാതെ പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Posted on: November 4, 2013 11:08 am | Last updated: November 4, 2013 at 11:08 am

മലപ്പുറം: ജനങ്ങളുടെ ന്യായമായ ആവശ്യം നേടിക്കൊടുക്കാന്‍ ചട്ടങ്ങള്‍ നോക്കാതെ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറത്തെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നതിന് മുമ്പ് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കനത്ത സുരക്ഷയില്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. രണ്ടായിരത്തോളം പോലീസിനെ മലപ്പുറത്ത് സുരക്ഷക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എ ഡി ജി പി ശങ്കര്‍ റെഡ്ഢിക്കാണ് സുരക്ഷാ ചുമതല. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ സിവില്‍ സ്റ്റേഷന് മുമ്പില്‍ നിന്നാരംഭിച്ച എല്‍ ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലേക്ക് കരിങ്കൊടി പ്രകടനം നടത്തുമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.