മള്ഹര്‍ മീലാദ് ജല്‍സ സ്വാഗത സംഘം രൂപവത്കരണം നാളെ

Posted on: November 3, 2013 11:28 pm | Last updated: November 3, 2013 at 11:28 pm

മഞ്ചേശ്വരം: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മമാസത്തില്‍ മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി യുടെ കീഴില്‍ നടത്തിവരുന്ന മീലാദ് ജല്‍സയുടെ സ്വാഗത സംഘ രൂപവത്കരണ യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ ബുഖാരി കോമ്പൗണ്ടിലെ മള്ഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മള്ഹര്‍ ചെയര്‍മാന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി അല്‍ ബിഷാറ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന്‍ സഅദി കെ.സി റോഡ്, സുലൈമാന്‍ മുസ്‌ലിയാര്‍ കരിവെള്ളൂര്‍, കരീം സഅദി ഏണിയാടി, കട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഹസ്ബുള്ളാ തളങ്കര, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച തുടങ്ങിയവര്‍ സംബന്ധിക്കും.