ഇതിനേക്കാള്‍ ഭേദം തീയിട്ട് കൊല്ലുന്നതല്ലേ?: പീതാംബരക്കുറുപ്പ്

Posted on: November 3, 2013 4:17 pm | Last updated: November 3, 2013 at 5:19 pm

peethambara kuruppകൊല്ലം: ശ്വേതാമോനോനെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുകയാണെന്ന് പീതാംബരക്കുറുപ്പ് എം പി. ഇതിലും ഭേദം തന്നെ തീയിട്ട് കൊല്ലുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചാനലുകള്‍ക്ക് തന്നെ അപമാനിക്കാം. എന്നാല്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. തന്റെ കൈ പല തവണ ആവര്‍ത്തിച്ച് ചാനലുകള്‍ കാണിക്കുന്നുണ്ട്. കൈപ്പത്തിയുടെ പുറംഭാഗമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കൈപ്പത്തിയുടെ പുറം കൊണ്ട് ഒരാളെ പീഡിപ്പിക്കാനാകുമോ? ശ്വേത പോയപ്പോള്‍ അവിടെ ഉള്ളവരെ നീക്കി നിര്‍ത്തുകയായിരുന്നു താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശ്വോതയെ ഓരാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളും പീതാംബരക്കുറുപ്പ് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.