മാവോയിസ്റ്റ് സാന്നിദ്ധ്യം: രൂപേഷിനെതിരെ കേസെടുക്കാന്‍ തീരുമാനം

Posted on: November 2, 2013 7:27 pm | Last updated: November 2, 2013 at 7:27 pm

maoistsകോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഭാഗത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ കേസെടുക്കാന്‍ പോലീസ് ഉന്നതതല സംഘത്തിന്റെ തീരുമാനം. തണ്ടര്‍ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരാനും തീരുമാനമായി.

അതേസമയം, കോഴിക്കോട് ജില്ലയില്‍ കണ്ടു എന്ന് പറയപ്പെടുന്ന ആയുധധാരികള്‍ മാവോയിസ്റ്റുകളാണെന്ന് ആഭ്യന്തര സുരക്ഷാവിഭാഗം സ്ഥിരീകരിച്ചു.

ഇന്നലെയാണ് ജില്ലയിലെ വനമേഖലയായ വിലങ്ങാട് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് പോലീസിന് വിവരം കിട്ടിയത്.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വനമേഖലകളിലാണ് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നത്.