സഹാറ ഗ്രൂപ്പിന്റെ ചെയര്‍മാന് വിദേശയാത്ര നടത്താന്‍ അനുമതി

Posted on: November 2, 2013 5:59 am | Last updated: November 2, 2013 at 9:11 am

subratha-royന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുബ്രത റോയിക്കും രണ്ട് ഡയറക്ടര്‍മാര്‍ക്കും ഈ മാസം 11 വരെ വിദേശയാത്ര നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി.
അനധികൃത പദ്ധതികളിലൂടെ നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച പണം തിരിച്ചുനല്‍കാനുള്ള 20,000 കോടി രൂപക്ക് തുല്യമായ സ്വത്തുക്കളുടെ യഥാര്‍ഥ രേഖകള്‍ സെബിയെ ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ജെ എസ് കെഹര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. അതുവരെ വിദേശയാത്രക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
കോടതിയുടെ ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സഹാറ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് മുന്‍ ഉത്തരവ് ഭേദഗതി ചെയ്തത്. ഡിവിഷന്‍ ബഞ്ചിന്റെ ചേംബറിലാണ് സഹാറയുടെ ഹരജിയില്‍ വാദം കേട്ടത്.