സംഘര്‍ഷ സാധ്യത: മുഖ്യമന്ത്രിയുടെ ഇടുക്കി യാത്ര റദ്ദാക്കി

Posted on: November 2, 2013 7:28 am | Last updated: November 3, 2013 at 8:43 am

oommenchandiതൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി യാത്ര റദ്ദാക്കി. അക്രമം ഉണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. രാവിലെ 9 മണിക്ക് എഫ്‌സിഐ ഗോഡൗണ്‍ ഉല്‍ഘാടനം ചെയ്യാനായിരുന്നു ഇടുക്കി യാത്ര.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി കെ.വി തോമസ് ഗോഡൗണ്‍ ഉല്‍ഘാടനം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.