ഡിസിസിയിലെ തമ്മിലടി:ജയന്തിന് സസ്‌പെന്‍ഷന്‍ നിയാസിന് താക്കീത്

Posted on: November 1, 2013 2:27 pm | Last updated: November 1, 2013 at 2:27 pm

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പ് യോഗത്തിനിടെ പാര്‍ട്ടി നേതാവിനെ കവിളത്ത് അടിച്ച സംഭവത്തില്‍ കെപിസിസി സെക്രട്ടറി ജയന്തിന് സസ്‌പെന്‍ഷന്‍. മൂന്നു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പരാതിക്കാരനായ കെപിസിസി നിര്‍വാഹക സമിതി അംഗം പി.എം.നിയാസിനെ താക്കീത് ചെയ്തിട്ടുമുണ്ട്.സംഭവം അന്വേഷിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നടപടിയെടുത്തത്.

കോഴിക്കോട് ഡിസിസിയിലെ കയ്യാങ്കളി പാര്‍ട്ടിക്ക കളങ്കമാണെന്നും ഉത്തരവാദികളായ കെപിസിസി ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുമ ബാലകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. കെപിസിസി സെക്രട്ടറിയായ ജയന്ത് നിര്‍വാഹക സമിതി അംഗമായ നിയാസിനെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ വെച്ച് മര്‍ദിച്ചെന്നായിരുന്നു കേസ്.