Connect with us

Kasargod

പൊതുസ്ഥലം കയ്യേറുന്നത് അന്വേഷിക്കണം: യൂത്ത്‌ലീഗ്

Published

|

Last Updated

കാസര്‍കോട്: ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരത്തിലേയും പരിസര പ്രദേശങ്ങളിലെയും പൊന്നുവിലയുള്ള സ്ഥലം കയ്യേറുന്നത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പൊതുസ്ഥലം കയ്യേറുന്നതിനും വ്യാജ പട്ടയം ലഭിക്കുന്നതിനും ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ സിവില്‍ സ്റ്റേഷനും താലൂക്ക് ഓഫീസും കേന്ദ്രീകരിച്ചുള്ള ഏജന്‍സി സംഘം പ്രവര്‍ത്തിച്ചുവരികയാണ്. അണങ്കൂരില്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിക്കു തൊട്ടടുത്തുള്ള പൊതുസ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് പരിശോധിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കയ്യേറ്റം ചെയ്ത സംഭവം ഇതിന്റെ അവസാന ഉദാഹരണമാണ്. കയ്യേറ്റങ്ങള്‍ക്കും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ സഹായം ചെയ്യുന്നുവെന്നതിന്റെ തെളിവാണ് അണങ്കൂരിലെ സംഭവം മൂടിവെച്ചതോടെ പുറത്തുവന്നിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഹാരിസ് പടഌഅധ്യക്ഷത വഹിച്ചു. അശ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഖലീല്‍ സിലോണ്‍, നൗഷാദ് മീലാദ് പ്രസംഗിച്ചു. റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു.

Latest