ഇംഗ്ലീഷ് ടു മലയാളം വിവര്‍ത്തനം: സോഫ്റ്റ്‌വെയര്‍ നാളെ പ്രകാശിതമാകും

Posted on: October 31, 2013 6:55 pm | Last updated: October 31, 2013 at 6:55 pm

c dacതിരുവനന്തപുരം: ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ റെഡിയായി. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് ) ആണ് പരിഭാഷ എന്ന സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ സോഫ്റ്റ്‌വെയര്‍ ഔദ്യോഗികമായി പുറത്തിറക്കും. അതേസമയം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. ഭാഷാ ഇസ്റ്റിറ്റിയൂട്ട് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാകും തുടക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുക. പിന്നീട് നിശ്ചിത ഫീസ് ഇടാക്കി പൊതുജനങ്ങള്‍ക്കും സോഫ്റ്റ്‌വെയര്‍ ല്ഭ്യമാക്കാനാണ് പദ്ധതി.

ആറ് വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന സോഫ്റ്റ്‌വെയര്‍ പുറത്തിറങ്ങുന്നത്. തികച്ചും ലളിതമാണ് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം. ഒരു വിന്‍ഡോയില്‍ ഇംഗ്ലീഷ് ടെക്സ്റ്റ് പേസ്റ്റ് ചെയ്താല്‍ മറു വിന്‍ഡോയില്‍ ഞൊടിയിടയില്‍ പരിഭാഷ ലഭ്യമാകും. നിലവില്‍ തമിഴ്, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ലഭ്യമാണ്. എന്നാല്‍ മലയാളത്തില്‍ ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിംഗ് രംഗത്ത് വന്‍ വിപ്ലവത്തിനാണ് സി ഡാക്ക് ഒരുങ്ങുന്നത്. ഐ എസ് എം, ജിസ്റ്റ് ടൈപ്പിംഗ് സോഫ്റ്റ്‌വെയറുകള്‍ തുടങ്ങി ഒട്ടേറെ മലയാളം സോഫ്റ്റ്‌വെയറുകള്‍ സി ഡാക്ക് വികസിപ്പിച്ചിട്ടുണ്ട്.

 

ALSO READ  സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍