Connect with us

Kerala

നേതാക്കള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുമടക്കം നിരവധി പേര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്; കടകംപള്ളിയുമായി നല്ല പരിചയം, വീട്ടില്‍ വന്നിട്ടുണ്ട്; പോറ്റിയുടെ നിര്‍ണായക മൊഴി പുറത്ത്

2017 മുതല്‍ കടകംപള്ളിയുമായി പരിചയമുണ്ടെന്നും പോറ്റി

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി പുറത്ത്. നേതാക്കള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും അടക്കം നിരവധി പേര്‍ക്ക് ഉപഹാരം നല്‍കിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് മൊഴി നല്‍കിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നല്ല പരിചയമുണ്ടെന്നും കടകംപള്ളി വീട്ടില്‍ വന്നിട്ടുണ്ടെന്നും പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. 2017 മുതല്‍ കടകംപള്ളിയുമായി പരിചയമുണ്ടെന്നും പോറ്റി വ്യക്തമാക്കി

അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്‌ഐടി പരിശോധനയില്‍ സ്‌ട്രോങ് റൂമില്‍ നിന്നുമാണ് അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് എസ്‌ഐടി നല്‍കും. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്‌ഐടി പരിശോധന പൂര്‍ത്തിയാക്കിയത്. കൊടിയില്‍ സ്ഥാപിച്ചിരുന്ന ചെറിയ ശില്‍പങ്ങളാണ് അഷ്ടദിക് പാലകര്‍.

അതേ സമയം ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, പതിനൊന്നാം പ്രതി നാഗ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതി വിധി പറയുക.

---- facebook comment plugin here -----

Latest