Connect with us

Kerala

സോളാര്‍: ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന് കുറ്റപത്രത്തിലില്ല

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായര്‍ വാദിയായ കേസിലെ കുറ്റപത്രം മാധ്യമങ്ങളിലൂടെ പുറത്തായി. വഞ്ചന, ആള്‍മാറാട്ടം, തെളിവു നശിപ്പിക്കല്‍ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ആര്‍ക്കുമെതിരെ ചുമത്തിയിട്ടില്ല.

അതേസമയം, ശ്രീധരന്‍ നായരെ സരിതക്കൊപ്പം മുഖ്യമന്ത്രി കണ്ടതായി കുറ്റപത്രത്തില്‍ പറയുന്നില്ല. മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പനുമായി ശ്രീധരന്‍ നായര്‍ കൂടിക്കാഴ്ച നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

 

Latest