Connect with us

Wayanad

സൂചിമലയിലെ ടിക്കറ്റ് കൗണ്ടര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-ഊട്ടി ദേശീയ പാതയിലെ വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലെ ടിക്കറ്റ് കൗണ്ടര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഒരുആനയും കുട്ടിയും അടങ്ങിയ കൂട്ടമാണ് തകര്‍ത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇരുമ്പിനാലുള്ള സംരക്ഷണ ഭിത്തികളും തകര്‍ത്തിട്ടുണ്ട്. ഈയടുത്തകാലത്താണ് സൂചിമലയില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഇവിടെ നിന്ന് കോക്കാല്‍മല, തവളമല, മുതുമല വന്യജീവി സങ്കേതം എന്നിവ ദര്‍ശിക്കാനായി സാധിക്കും.
കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.
കഴിഞ്ഞ മാസം 20,000 രൂപയുടെ വരുമാനമാണ് ഇവിടെ ലഭിച്ചത്. വലിയവര്‍ക്ക് അഞ്ച് രൂപയും കുട്ടികള്‍ക്ക് മൂന്ന് രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. കാട്ടാനയും കുട്ടിയും സൂചിമലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓവാലി പഞ്ചായത്തില്‍ കാട്ടാനക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പെരിയശോല സ്വദേശി മനോഹരന്റെ പെട്ടിക്കട തകര്‍ത്തു. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest