Connect with us

National

അസാറാം ബാപ്പുവിന്റെ ആശ്രമം അനുയായികള്‍ കത്തിച്ചു

Published

|

Last Updated

വല്‍സാദ് (ഗുജറാത്ത്): ലൈംഗികാരോപണക്കേസില്‍ പിടിയിലായ അസാറാം ബാപ്പുവിന്റെ ആശ്രമം അനുയായികള്‍ തന്നെ കത്തിച്ചു. പാര്‍ഡി താലൂക്കില്‍ പുരിയ ഗ്രാമത്തിലെ ആശ്രമമാണ് ബാപ്പുവിന്റെ അനുയായികള്‍ സംഘമായെത്തി അഗ്നിക്കിരയാക്കിയത്.
പീഡനക്കേസില്‍ അസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചതാണ് അനുയായികളെ ഇതിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഗിരിവര്‍ഗ മേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭൂമി ആശ്രമം നിര്‍മിക്കുന്നതിനായി ഗ്രാമീണര്‍ സൗജന്യമായി നല്‍കിയതായിരുന്നു.
നിലവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ജോധ്പൂര്‍ പോലീസ് ആസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെയാണ് പീഡിപ്പിച്ചെന്ന പരാതിയുമായി അസാറാം ബാപ്പുവിനും മകനുമെതിരെ രണ്ട് സഹോദരികള്‍ രംഗത്തെത്തിയത്. ഈ കേസില്‍ നാരായണ്‍ സായിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

---- facebook comment plugin here -----

Latest