Connect with us

Malappuram

കോട്ടക്കുന്ന്: മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ അഞ്ച് ഏജന്‍സികള്‍ രംഗത്ത്‌

Published

|

Last Updated

മലപ്പുറം: കോട്ടക്കുന്ന് ആധുനികവത്കരണത്തിന് മാസ്റ്റര്‍ പ്ലാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അഞ്ച് ഏജന്‍സികള്‍ രംഗത്ത്. സംസ്ഥാനത്ത് നിന്ന് രണ്ടും പുറമെ നിന്ന് മൂന്ന് എണ്ണവുമാണ് ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചത്.
ലഭിച്ച അപേക്ഷകള്‍ ഈ മാസം 30 ന് മുമ്പായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള നാലംഗ കമ്മിറ്റി പരിശോധിച്ച് നടപടി എടുക്കും. ഇതില്‍ മൂന്ന് പേര്‍ സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നായിരിക്കും. കോട്ടക്കുന്നില്‍ പുതായി കൊണ്ടു വരാന്‍ കഴിയുന്ന പദ്ധതികള്‍, സ്ഥലത്തെ ഭംഗി വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ ഏജന്‍സികള്‍ വിശദീകരിക്കുന്ന പ്ലാന്‍, അവര്‍ മുമ്പ് ഏറ്റെടുത്ത് നടത്തിയ പ്രോജക്ടുകളുടെ നിലവാരം എന്നിവ പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി ഏറ്റെടുപ്പിന് ഏജന്‍സിയെ കണ്ടെത്തുക. തുടര്‍ന്ന് പ്ലാന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് നിര്‍മാണത്തിനായി അനുമതി വാങ്ങും. കഴിഞ്ഞ മാസമാണ് കോട്ടക്കുന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ ഒരുക്കാന്‍ ഡി ടി പി സി തീരുമാനിച്ചത്. കഴിഞ്ഞമാസം 20 വരെയാണ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ഏജന്‍സികളില്‍ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നത്. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ എല്ലാ ഏജന്‍സികളും മികച്ചതാണെന്ന് ഡി ടി പി സി അധികൃതര്‍ പറഞ്ഞു. കോട്ടക്കുന്ന് ലോക നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി നടപ്പിലാക്കുന്നതോടെ കഴിയുമെന്ന് ഡി ടി പി സി സെക്രട്ടറി ഉമ്മര്‍ കോയ വ്യക്തമാക്കി.
ജില്ലയില്‍ അറിയപ്പെടുന്ന സഞ്ചാര കേന്ദ്രം പെരുന്നാള്‍ പോലുള്ള ഫെസ്റ്റിവെല്‍ ദിവസങ്ങളിലാണ് പ്രധാനമായും തിരക്ക് അനുഭവപ്പെടുന്നത്. ഇത് ഡി ടി പി സിയെ സംബന്ധിച്ച് പ്രവേശന ഫീസ് ഇനത്തില്‍ ലഭിക്കുന്ന വരുമാന മാര്‍ഗം കൂടിയാണ്. ഈ സാഹചര്യത്തെ അതേ തലത്തില്‍ എന്നും നിലനിര്‍ത്താന്‍ സ്ഥലം ആകര്‍ഷണിയമാക്കല്‍ നിര്‍ബന്ധമാണ്. ഇതു കൂടി പരിഗണിച്ചാണ് പ്രദേശത്തെ കുടുതല്‍ മനോഹരമാക്കാന്‍ അധികൃതര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
കൂടാതെ മലപ്പുറം മൂനിസിപ്പാലിറ്റിക്ക് കീഴിലുള്ള കൂട്ടികളുടെ പാര്‍ക്ക് മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമായി സ്വന്തമാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ഇതിനുള്ള പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ മുനിസിപ്പാലിറ്റിയും ഡി ടി പി സിയും നടത്തി. വിഷയം കൗണ്‍സില്‍ പരിഗണക്കായി സമര്‍പിച്ചിരിക്കുകയാണ്. കൗണ്‍സിലില്‍ കൈമാറാന്‍ അനുമതി നല്‍കുന്നതോടെ ഡി ടി പി സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പിക്കും.