Connect with us

Kerala

മദ്‌റസ കത്തിക്കല്‍ സംഭവത്തില്‍ സുന്നികള്‍ക്ക് പങ്കില്ല: എസ് വൈ എസ്

Published

|

Last Updated

കണ്ണൂര്‍: ഓണപ്പറമ്പില്‍ ഇ കെ വിഭാഗം സുന്നികളുടെ മദ്‌റസ കെട്ടിടം തീവെച്ചു നശിപ്പിച്ചതില്‍ സുന്നികള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് എസ് വൈ എസ് കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു.
ആഗസ്ത് 15ന് കാന്തപുരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓണപ്പറമ്പിലുള്ള സലാമത്ത് പള്ളിയും, മദ്‌റസയും അടിച്ച് തകര്‍ത്തവര്‍ തന്നെയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ എസ് വൈ എസ് പ്രതിഷേധിക്കുന്നതായും ഏത് അന്വേഷണത്തിനും സംഘടന തയ്യാറാണെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. പള്ളിയും മദ്‌റസയും തകര്‍ത്ത കേസില്‍ റിമാന്റിലായവര്‍ക്ക് ജാമ്യം ലഭിച്ചതു മുതല്‍ അവിടെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും വന്‍ കലാപത്തിന് തയ്യാറെടുത്ത് വരികയുമാണ് വിഘടിതരെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.
എന്‍ അബ്ദുല്‍ ലത്വീഫ് സഅദി അധ്യക്ഷത വഹിച്ചു. അശ്‌റഫ് സഖാഫി കടവത്തൂര്‍, യു സി അബ്ദുല്‍ മജീദ്, അലി കുഞ്ഞിദാരിമി, അബ്ദുല്ലക്കുട്ടി ബാഖവി, റസാഖ് മാണിയൂര്‍, മുഹമ്മദ് മിസ്ബാഹി, നിസാര്‍ അതിരകം സംസാരിച്ചു.