Connect with us

Alappuzha

കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല: ചെന്നിത്തല

Published

|

Last Updated

ആലപ്പുഴ: കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ തൊട്ടുകളിക്കാന്‍ ഏതുഘടക കക്ഷി വന്നാലും വിട്ടുകൊടുക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
സംയമനത്തേയും മര്യാദയേയും ദൗര്‍ബല്യമായി കാണരുത്. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു ഡി എഫിനെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ പലതും കണ്ടിട്ടും വിട്ടുവീഴ്ച ചെയ്തു.
അവഹേളനങ്ങള്‍ ഏറിയപ്പോള്‍ കെ പി സി സി പ്രസിഡന്റ് മിണ്ടുന്നില്ലെന്ന് പല ഭാഗങ്ങളില്‍ നിന്നും അഭിപ്രായമുയര്‍ന്നു. കെ പി സി സി പ്രസിഡന്റ് ഇരിക്കുന്നത് മഹാരഥന്മാര്‍ ഇരുന്ന ഉന്നതമായ കസേരയാണ്. മറ്റു പലരേയും പോലെ അഭിപ്രായം പറയാന്‍ കഴിയില്ല. എന്നാല്‍ ഒന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. കോണ്‍ഗ്രസിനെ താഴ്ത്തി കെട്ടാന്‍ ശ്രമിച്ചാല്‍ ഒരിഞ്ചു പോലും വിട്ടു കൊടുക്കില്ല. ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ അധ്യക്ഷനായിരുന്നു.