Connect with us

Kerala

കര്‍ശന സുരക്ഷയില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്ന പ്രതിപക്ഷ പ്രഖ്യാപനത്തിനിടെ കര്‍ശന സുരക്ഷാ വലയത്തില്‍ ഇന്ന് ജനസമ്പര്‍ക്കപരിപാടിക്ക് തുടക്കം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് സമീപം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്കപരിപാടി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാട്ടുണ്ട്. ശക്തമായ പോലീസ് സംരക്ഷണയിലാണ് സ്റ്റേഡിയവും പരിസരപ്രദേശങ്ങളും. എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തെ പ്രതിരോധിച്ച അതേ ജാഗ്രതയോടെയാണ് ജനസമ്പര്‍ക്കത്തിന്റെ സുരക്ഷ തീര്‍ക്കാന്‍ പോലീസിറങ്ങുന്നത്.
എസ്പിമാരുള്‍പ്പെടെ 3500 പോലീസുകാരാണു സുരക്ഷയൊരുക്കാനെത്തുന്നത്. എഴ് എസ്പിമാര്‍, 35 ഡി വൈ എസ് പിമാര്‍, 50 സി ഐമാര്‍, 225 എസ്‌ഐമാര്‍, ഏഴ് വനിതാ എസ് ഐമാര്‍ തുടങ്ങിയവരടക്കമാണു പോലീസ് സന്നാഹം. ഏഴ് സോണുകളാക്കി തിരച്ചാണ് സുരക്ഷ. എസ് പിമാര്‍ ഓരോരുത്തര്‍ക്കുമാണ് സോണുകളുടെ ചുമതല. മുഖ്യമന്ത്രിയെ ഉപരോധിക്കാനെത്തുന്നവരെ തടയുന്നതിനായി നൂറ് ബ്ലോക്കിംഗ് പോയിംന്റുകളുണ്ടാകും. കൊച്ചി ഡി സി പിക്കാണ് ബ്ലോക്കിംഗ് പോയിന്റുകളുടെ ചുമതല. പ്രകടനമായെത്തുന്നവരെ ഇവിടെ വെച്ച് തടയാനാണ് പദ്ധതി. എറണാകുളം മുതല്‍ തെക്കോട്ടുള്ള പോലീസുകാരുടെ സേവനവും ഉപയോഗിക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനകത്ത് ഷാഡോ പോലീസിനേയും വിന്യസിക്കും. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണു സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിച്ചിരിക്കുന്നത്. എ ഡിജി പി യടക്കമുള്ള ഉന്നതോദദ്യോഗസ്ഥരുടെ മേല്‍നോട്ടവുമുണ്ടാകും.
തിരഞ്ഞെടുത്ത 500 ഓളം പേരെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നവരെ തടയില്ലെന്നും മുഖ്യമന്ത്രിയെ തടയുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന് ഇനിയും പ്രതിപക്ഷം വ്യക്തമാക്കിയിട്ടില്ല. മൂന്നാം തവണയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്കപരിപാടി നടത്തുന്നത്. ഇതിനുമുമ്പ് നടന്ന ജനസമ്പര്‍ക്കപരിപാടികള്‍ക്ക് പ്രതിപക്ഷ സഹകരണം ഉണ്ടായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട എം എല്‍ എമാര്‍, എം പി മാര്‍, പഞ്ചായത്ത്-മുനിസിപ്പല്‍ പ്രസിഡന്റുമാര്‍. തദ്ദേശസ്വയം‘രണസ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവരെ അണിനിരത്തി മുഖ്യമന്ത്രിയെ തടയാനാണ് നീക്കം.

---- facebook comment plugin here -----

Latest