Connect with us

National

കാന്തപുരത്തിന്റെ അസം സന്ദര്‍ശനം: സ്വാഗതസംഘമായി

Published

|

Last Updated

ഗുവാഹത്തി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടുത്ത മാസം അസമില്‍ നടത്തുന്ന പര്യടനത്തിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപവത്കരിച്ചു.
സയ്യിദ് വലായതുദ്ദീന്‍ ഹുസൈന്‍, സയ്യിദ് അബ്ദുന്നൂര്‍ മുജദ്ദിദി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സാലിഹുദ്ദീന്‍ അഹ്മദ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങളായും, മൗലാനാ അലീമുദ്ധീന്‍ ബാഖവി കരീംഗഞ്ച് (ചെയര്‍.), മൗലാനാ നബീഹുല്‍ ഹഖ് റിസ്‌വി, മൗലാനാ ബഹാഉദ്ദീന്‍ ചൗധരി, മൗലാനാ യൂസുഫ് റഹ്മാന്‍, മൗലാനാ ഫഖ്‌റുദ്ദീന്‍ (ഡെ. ചെയര്‍.), സാലിക് അഹ്മദ് ലത്വീഫി, മൗലാന സൈനുല്‍ ആബിദീന്‍, ഖലീലുര്‍റഹ്മാന്‍ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളായും സ്വാഗതസംഘം തിരഞ്ഞെടുക്കപ്പെട്ടു.
ഹാജി മുസാഫര്‍ഖാന ഓഡിറ്റോറിയത്തില്‍ നടന്ന കന്‍വെന്‍ഷന്‍ ആര്‍ പി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മൗലാനാ ഇര്‍ഷാദ് ഹുസൈന്‍ മജുംദര്‍ അധ്യക്ഷത വഹിച്ചു. സുഹൈറുദ്ദീന്‍ നൂറാനി, മൗലാനാ അലീമുദ്ദീന്‍ ബാഖവി, മൗലാനാ നബീഹുല്‍ ഹഖ് റിസ്‌വി, സാബിത് അബ്ദുല്ല നൂറാനി സംസാരിച്ചു.