ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങളുമായി ജനകീയ പോലീസ്

Posted on: October 10, 2013 11:19 am | Last updated: October 10, 2013 at 12:07 pm

hajjദോഹ: പൊതുസമൂഹത്തിനും പോലീസിനും ഇടയിലുള്ള സൗഹൃദ അന്തരീക്ഷം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പോലീസിലെ ജനമൈത്രി വിഭാഗം ഹാജിമാര്‍ക്ക് ഊഷ്മളമായ യാത്രയയപ്പു നല്‍കി. ഈ വര്‍ഷത്തെ വിശുദ്ധഹജ്ജ് കര്‍മ്മത്തിനായി ദോഹയില്‍ നിന്നും കരമാര്‍ഗം യാത്ര തിരിക്കുന്ന ഹാജിമാര്‍ക്ക് അതിര്‍ത്തി പ്രദേശമായ ബൂസമുറയിലാണ് യാത്രാമംഗളങ്ങളുമായി ഖത്തര്‍ പോലീസ് എത്തിയത്. ഹജ്ജ് സംബന്ധമായ വിവരണങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളും സീഡികളും യാത്രികര്‍ക്കായി നല്‍കി.യാത്രയുടെ അവാസാനം വരെ നിയമങ്ങളും അധികൃതരുടെ നിര്‍ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും പോലിസ് ഹാജിമാരോട് ഊന്നിപ്പറഞ്ഞു.