മുംബൈ കോസ്റ്റില്‍ വാതക ചോര്‍ച്ച

Posted on: October 8, 2013 8:19 am | Last updated: October 8, 2013 at 8:33 pm

bombay highന്യൂഡല്‍ഹി: ഒ എന്‍ ജി സിയുടെ പൈപ്പ് ലൈനിലെ തകരാറിനെത്തുടര്‍ന്ന് മുംബൈ കോസ്റ്റില്‍ വാതകച്ചോര്‍ച്ച. മുംബൈ ഹൈയില്‍ നിന്നുള്ള മുംബൈ-ഉറാന്‍ വാതക പൈപ്പ് ലൈനിലാണ് തകരാര്‍ കണ്ടെത്തിയത്.

ചോര്‍ച്ച നിയന്ത്രണവിധേയമാണെന്നും തകരാര്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും ഒ എന്‍ ജി സി അധികൃതര്‍ വ്യക്തമാക്കി. മഴമൂലം ഇടയ്ക്കിടെ വൈദ്യുതി തടസപ്പെട്ടതിനാലാണ് പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.