Connect with us

Kozhikode

മഅ്ദനിക്കെതിരെ മൊഴി നല്‍കിയില്ല: കെ മുഹമ്മദ്

Published

|

Last Updated

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് കെ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ മാറാട് അഷ്‌റഫിനെ ഏല്‍പ്പിച്ചെന്ന് അഷ്‌റഫ് തന്നോട് പറഞ്ഞതായി പോലീസിന് മൊഴി നല്‍കിയിട്ടില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അന്നത്തെ കോഴിക്കോട് സിറ്റിയിലെ സി ഐ ആയിരുന്ന എ വി ജോര്‍ജ് തന്നെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇങ്ങനെ പറഞ്ഞെന്ന വാര്‍ത്തകള്‍ തെറ്റാണ്.
പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചോദിച്ചിട്ടില്ല. അഷ്‌റഫുമായുള്ള പരിചയത്തെ കുറിച്ച് മാത്രമാണ് ചോദിച്ചത്. ഇത്തരത്തില്‍ മൊഴിയുണ്ടെന്ന് എറണാകുളം സ്വദേശിയായ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ ടി ജി മോഹന്‍ദാസ് എറണാകുളം സി ജെ എം കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.. കെ മുഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥന്് കൊടുത്തെന്ന് പറയുന്ന മൊഴി ശുദ്ധ അസംബന്ധമാണെന്ന് എ വാസു പറഞ്ഞു. കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി മഅ്ദനി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയും മഅദനിയുടെ ജാമ്യ ഹരജി കോടതി പരിഗണിക്കാനിരിക്കെയും വന്ന ഇത്തരം നടപടികള്‍ മഅദനിയെ ജീവിതാവസാനം വരെ ജയിലില്‍ കിടത്തണമെന്ന ചിലരുടെ ഉദ്ദേശ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മോയിന്‍ ബാപ്പു, പി അംബിക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.