Connect with us

Kerala

സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിത്തുക പാഴാവുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപ ചെവഴിച്ചില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസവും ഭരണപരമായ വീഴ്ചയുമാണ് ഇതിന് കാരണമെന്ന് പറയുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തുക ചെലവഴിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ എസ് എസ് എ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതത്തില്‍ കോടിക്കണക്കിന് രൂപയുടെ കുറവുണ്ടാകും.
സംസ്ഥാനത്ത് ഈ വര്‍ഷം 403 കോടിയോളം രൂപയാണ് സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടിലേക്ക് ലഭിച്ചത്. ഇതില്‍ 262 കോടി രൂപ കേന്ദ്രവിഹതവും 140 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. ഈ തുക സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം, സ്‌കൂള്‍ കെട്ടിട നിര്‍മാണം, അധ്യാപക പരിശീലനം, ശമ്പളം എന്നിവക്കാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കോടിക്കണക്കിന് രൂപയില്‍ ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കാതെ കിടക്കുകയാണ്. 150 കോടിയില്‍പ്പരം രൂപയാണ് എസ് എസ് എ ഫണ്ടില്‍ ചെലവഴിക്കാതെ കിടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എസ് എസ ്എക്ക് മുഴുവന്‍ സമയ ഡയറക്ടര്‍ ഇല്ലാത്തതും പദ്ധതികള്‍ക്ക് കൃത്യമായ ഏകോപനവും മേല്‍നോട്ടവുമില്ലാത്തതുമാണ് ഫണ്ട് വിനിയോഗത്തിലെ പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷത്തേക്ക് എസ് എസ് എ വഴി 1042 കോടി രൂപയുടെ പദ്ധതി നിര്‍ദേശമാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.

 

Latest