Connect with us

Palakkad

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകം: കത്തി കണ്ടെടുത്തു

Published

|

Last Updated

ഒറ്റപ്പാലം: അമ്പലപ്പാറ കണ്ണമംഗലത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനും കെ എസ് ഇ ബി കരാര്‍ തൊഴിലാളിയുമായിരുന്ന ദീപുവിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി മണ്ണൂര്‍ കിഴക്കുംപുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ പോലീസ് കണ്ടെടുത്തു. അമ്പലപ്പാറ അറവ്ക്കാട് പുഞ്ചപ്പാടത്ത് കുണ്ടില്‍ ദീപു കഴിഞ്ഞ 30ന് വൈകീട്ട് ജോലിക്കിടെയാണ് കുത്തേറ്റ് മരിച്ചത്. ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്പലപ്പാറ കണ്ണമംഗലം പൊതുവായില്‍ പ്രശാന്തിനെ ബുധനാഴ്ച വൈകീട്ട് പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ 9മണിക്ക് പ്രതിയെ തെളിവെടുക്കുന്നതിന് കണ്ണമംഗലത്തും അമ്പലപ്പാറയിലും മണ്ണൂര്‍ കിഴക്കും പുറത്തും എത്തിയപ്പോഴാണ് കത്തി വലിച്ചെറിഞ്ഞ സ്ഥലം പ്രതി പോലീസിന് കാണിച്ച് കൊടുത്തത്, തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു