Connect with us

Kottayam

സലിംരാജിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല: മന്ത്രി തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: ഭൂമിയിടപാട് കേസില്‍ സലിംരാജിനു വേണ്ടി വഴിവിട്ട ഒരു സഹായവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവിഹിതമായി ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ മാത്രമേ അത് തെറ്റാവുകയുള്ളുവെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ എസ് എസ് നേതൃത്വവുമായി സംസാരിക്കാന്‍ തനിക്ക് ദൂതനെ അയയ്‌ക്കേണ്ട കാര്യമില്ല. തനിക്കുവേണ്ടി ദൂതന്‍മാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് പോയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ ആര്യാടന്‍ മുഹമ്മദുമായി വാക്കേറ്റമുണ്ടായെന്ന വാര്‍ത്ത ശരിയല്ല. മന്ത്രിസഭയില്‍ പുറത്തുപറയേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഡേറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കു പല രീതിയിലുള്ള സുഹൃത്തുക്കള്‍ ഉണ്ടാവുമെന്ന് വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി.