ഓര്‍ഡിനന്‍സിനെതിരായ പരാമര്‍ശം: രാഹുലിനെതിരെ ശരത് പവാര്‍

Posted on: October 1, 2013 11:57 am | Last updated: October 1, 2013 at 12:02 pm

SHARATH PAWAR

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഓര്‍ഡിനന്‍സിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ശരത് പവാറിന്റെ വിമര്‍ശനം. ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് യുപിഎ യോഗം വിളിക്കണമെന്ന് ശരത് പവാര്‍ പറഞ്ഞു. നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും ഇക്കാര്യം ഉന്നയിച്ചിരുന്നു. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ്. കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി ഓര്‍ഡിനന്‍സ് വിവരക്കേടാണെന്നും അത് വലിച്ച് കീറി എറിയണമെന്നും രാഹുല്‍ ഗന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓര്‍ഡിനന്‍സിനെ അനുകൂലിച്ച് കോണ്‍ഗ്രസ് വക്താവ് അജയ്മാക്കന്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുല്‍ഗാന്ധി ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നത്. രാഹുല്‍ ഗാന്ധി ഇതിനെ എതിര്‍ത്തതോടെ നിരവധി നേതാക്കള്‍ ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.