ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു; കല്‍പ്പറ്റ ചാമ്പ്യന്മാര്‍

Posted on: October 1, 2013 1:18 am | Last updated: October 1, 2013 at 1:18 am

കല്‍പ്പറ്റ: ജില്ലാ കെനിയുറിയുകരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പറ്റ നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ജില്ലാ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ 140 പോയിന്റോടെ കെനിറിയു കല്‍പറ്റ ചാമ്പ്യന്‍മാരായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ് കെ എം ജെ സ്‌കൂളും, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹോളി ഇന്‍ഫാന്റ് മേരി യു പി സ്‌കൂളും സബ്ജൂനിയര്‍ വിഭാഗത്തില്‍ ഡബ്ല്യു എം ഒ ഗ്രീന്‍മൗണ്ട് ഇന്റര്‍ നാഷണല്‍ സ്‌കൂളും ചാമ്പ്യന്‍മാരായി. മത്സരം നഗരസഭാ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. അഡ്വ. വി പി യൂസുഫ് അധ്യക്ഷത വഹിച്ചു. കേന്ദ്രകായിക യുവജന മന്ത്രാലയം അഡീഷണല്‍ ഡയരക്ടര്‍ പി നജ്മുദ്ദീന്‍ ബുട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവന്‍ മുഖ്യാതിഥിയായിരുന്നു. ഷിഹാന്‍ ഗിരീഷ് പെരുന്തട്ട, വി സന്ദീപ്, സുബൈര്‍ ഇളകുളം, പി ഹമീദ്, ഹുസൈന്‍, രാജേഷ്‌കുമാര്‍ എം കെ, അബ്ദുല്‍ മുനീര്‍, ബാബു വടുവഞ്ചാല്‍, ജെയ്ന്‍മാത്യു, സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സമ്മാനദാനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവന്‍ നിര്‍വഹിച്ചു.