ചെന്നൈ, തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍

Posted on: October 1, 2013 12:01 am | Last updated: October 1, 2013 at 1:12 am

കോഴിക്കോട്: ചെന്നൈ, തിരുവനന്തപുരം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 06312 തിരുവനന്തപുരം, ചെന്നൈ സ്‌പെഷ്യല്‍ ബുധനാഴ്ചകളില്‍ രാത്രി 8.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 1.15ന് ചെന്നൈയിലെത്തും.
06311 ചെന്നൈ, തിരുവനന്തപുരം വ്യാഴാഴ്ചകളില്‍ വൈകുന്നേരം 6.15ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും. ജനുവരി 22 വരെയാണ് സര്‍വീസ്. രണ്ട് എ സി ടു ടയര്‍, രണ്ട് എ സി ത്രീ ടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ എന്നിവയാണ് സര്‍വീസിനുള്ളത്.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്, കാട്ട്പാടി, ആര്‍ക്കോണം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. റിസര്‍വേഷന്‍ ആരംഭിച്ചു.