ചെങ്ങറ കോളനിയില്‍ കുടിവെള്ളത്തെ ചൊല്ലി സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

Posted on: October 1, 2013 12:00 am | Last updated: September 30, 2013 at 10:27 pm

പെരിയ: പെരിയയിലെ ചെങ്ങറ ആദിവാസി കോളനിയില്‍ കുടിവെള്ള വിതരണത്തെ ചൊല്ലി സംഘര്‍ഷം. ഒരാള്‍ക്ക് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചെങ്ങറ കോളനിയില്‍ കുടിവെള്ളത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങള്‍ ഏറ്റുമുട്ടിയത്. വെട്ടേറ്റ് സാരമായ പരുക്കുകളോടെ ചെങ്ങറ കോളനിയിലെ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ തുളസീധരനെ(45) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയിലെ മണിയന്‍, ബാബു, ശശി എന്നിവരാണ് തന്നെ വാക്കത്തികൊണ്ട് വെട്ടിയതെന്ന് തുളസീധരന്‍ പരാതിപ്പെട്ടു. തുളസീധരന്റെ കൈക്കും തലയ്ക്കുമാണ് വെട്ടേറ്റത്. ചെങ്ങറ കോളനിയില്‍ അനുവദിച്ച കുടിവെള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന വെള്ളം തനിക്ക് ലഭിക്കാത്ത വിധത്തില്‍ മണിയനും ബാബുവും ശശിയും തടസ്സപ്പെടുത്തുകയാണെന്നും ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ ആക്രമിച്ചതെന്നും തുളസീധരന്‍ പറയുന്നു.