പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു: ഡീസലിന് 50 പൈസ കൂട്ടി

Posted on: September 30, 2013 7:43 pm | Last updated: October 1, 2013 at 8:46 am

petrol pumpന്യൂഡല്‍ഹി:പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു. ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു.

മെയ് മാസത്തിന് ശേഷം ഏഴ് തവണ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. 12.53 രൂപയുടെ വര്‍ധനവിന് ശേഷമാണ് മൂന്ന് രൂപ കുറച്ചിരിക്കുന്നത്.  കഴിഞ്ഞ സെപ്തംബറിര്‍ 13ന് ഒരു രൂപ 63 പൈസ വര്‍ധിപ്പിച്ചിരുന്നു. മെയ് മാസത്തിന് ശേഷം ആദ്യമായാണ് പെട്രോള്‍ വില കുറയുന്നത്.

ഡീസലിന് നാല് രൂപയും പാചക വാതകത്തിന് നൂറ് രൂപയും വര്‍ധിപ്പിക്കണമെന്ന് കിരീത് പരേഖ് സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ വില കുറയുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.