ഫയാസിന്റെ ജയില്‍ സന്ദര്‍ശനം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: September 30, 2013 4:30 pm | Last updated: September 30, 2013 at 4:30 pm

fayasകോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫയാസ് ടി പി വധക്കേസ് പ്രതികളെ സന്ദര്‍ശിച്ച സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വെല്‍ഫെയര്‍ ഓഫീസര്‍ രാജേഷ് കുമാര്‍, വാര്‍ഡന്‍ സൈലേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്.

മോഹനന്‍ മാസ്റ്റര്‍, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവരെയാണ് ഫയാസ് സന്ദര്‍ശിച്ചത്. ജയില്‍ സൂപ്രണ്ടില്ലാത്ത സമയത്തായിരുന്നു സന്ദര്‍ശനം. സന്ദര്‍ശന സമയത്ത് ഫയാസിന്റെ തിരിച്ചറിയല്‍ രേഖ ജയില്‍ അധികൃതര്‍ വാങ്ങിവെച്ചിരുന്നില്ല.