Connect with us

Kozhikode

കോഴിക്കോട്ട് ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ ബംഗാള്‍ സ്വദേശികളായ സജിത്കുമാര്‍ (25), ലക്ഷ്മി റാം (31) എന്നിവരെ തിരിച്ചറിഞ്ഞു.  ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി വഴിയാത്രക്കാരെ തെറിപ്പിക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചാണ് ലോറി ഓടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Latest