കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്: കാന്തപുരം

Posted on: September 29, 2013 7:05 am | Last updated: September 29, 2013 at 4:07 am

kanthapuram 6പൂനൂര്‍: ആദര്‍ശ പ്രസ്ഥാനമായ സുന്നത്ത് ജമാഅത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ശത്രുക്കള്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സമുദായത്തില്‍ ഭിന്നിപ്പും കലഹവും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിന്റെ പക്ഷം മുറുകെ പിടിക്കാന്‍ നാം മുന്നിട്ടിറങ്ങണം. മര്‍കസിന് ലഭിച്ച തിരുകേശം സത്യസന്ധമായി ലഭിച്ചതാണ്. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്, നാഗൂര്‍ എന്നിവിടങ്ങളിലെല്ലാം ശഅ്‌റ് മുബാറക് ഉണ്ട്. അത്തരത്തിലുള്ളത് തന്നെയാണ് മര്‍കസിലേതെന്നും അദ്ദേഹം പറഞ്ഞു.
പൂനൂരില്‍ സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ എ പി ഉസ്താദ് നേതൃത്വം വഹിക്കുന്ന കാലം മുതല്‍ അസൂയാലുക്കള്‍ ഉടലെടുത്തിട്ടുണ്ടെന്നും അതിന്നും തുടര്‍ന്നു വരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം മാത്രമാണ് ശഅ്‌റ് മുബാറകിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വരുന്ന റബീഉല്‍ അവ്വലില്‍ മര്‍കസില്‍ ശഅ്‌റെ മുബാറക് പ്രദര്‍ശിപ്പിക്കുന്ന സമയത്ത് തിരക്ക് വര്‍ധിപ്പിക്കാനേ ഇവരുടെ ജല്‍പ്പനങ്ങള്‍ കാരണമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, വള്ള്യാട് മുഹമ്മദലി സഖാഫി പ്രസംഗിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, കുഞ്ഞിസീതിക്കോയ തങ്ങള്‍, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലം, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, വി ബീരാന്‍കുട്ടി ഫൈസി, യൂസുഫ് സഖാഫി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, പി സി ഇബ്‌റാഹിം മാസ്റ്റര്‍ സംബന്ധിച്ചു. പി കെ അബ്ദുന്നാസര്‍ സഖാഫി സ്വാഗതം പറഞ്ഞു.

ALSO READ  മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ച് കാന്തപുരം