ജനം നോക്കിനില്‍ക്കെ, ദോഹയില്‍ ഭൂമി താഴ്ന്നു

Posted on: September 28, 2013 5:56 pm | Last updated: September 28, 2013 at 5:56 pm
SHARE
tumblr_inline_mttyueOMjA1qge4jz
ദോഹയിലെ സി റിംഗ് റോഡില്‍ പൊടുന്നനെ ഭൂമി താഴ്ന്ന് വാഹനങ്ങള്‍ തകര്‍ന്ന നിലയില്‍

ദോഹ: ദോഹയിലെ സി റിംഗ് റോഡില്‍ പൊടുന്നനെ ഭൂമി താഴ്ന്നതു ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. മുന്തസ സിഗ്‌നലിലെ അന്ദുലസ് പെട്രോള്‍ പമ്പിനു സമീപം സുപ്രധാന പാതയോട് ചേര്‍ന്ന ഭാഗത്ത് ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടവുമുള്‍പ്പെടെ തകരുകയും ഭൂമിക്കൊപ്പം താഴുകയും ചെയ്തു. അപകട സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ ഭാഗികമായി തകര്‍ന്നു.

അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അസാധാരണ ശബ്ദത്തോടെ ഭൂമി താഴുന്നതും ഒപ്പം വാഹനങ്ങള്‍ ഇളകിത്താഴുന്നതും കണ്ടവര്‍ ഭയത്തോടെയാണ് അനുഭവം പങ്കു വെച്ചത്.സുരക്ഷാ ഉദ്യോഗസ്ഥരും നിയമപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.