Connect with us

International

കാശ്മീരിന് സ്വയം നിര്‍ണയാവകാശം വേണമെന്ന് നവാസ് ശരീഫ്

Published

|

Last Updated

യു എന്‍: കാശ്മീര്‍ പ്രശ്‌നം പാക്കിസ്ഥാന്‍ യു എന്‍ പൊതുസഭയില്‍ ഉന്നയിച്ചു. കശ്മീരിന് സ്വയം നിര്‍ണയാവകാശം വേണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.

ആയുധകിടമത്സരത്തിനായി ഇന്ത്യയും പാക്കിസ്ഥാനും ഒട്ടേറെ പണം പാഴാക്കിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ഉപയോഗിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നും ലഹോര്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എന്‍ പൊതുസഭയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്.