ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍

Posted on: September 27, 2013 10:32 pm | Last updated: September 27, 2013 at 10:32 pm
SHARE

friday6മക്ക : കഴിഞ്ഞ ദിവസം ജുമുഅ നിസ്‌കരത്തിനായി ഹറമിലെത്തിയ ഹാജിമാര്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാരുടെ സേവനം ആശ്വാസമായി. അസീസിയ്യില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹറമിലെക്ക് വരുന്നതിനും പോകുന്നതിനും ഒരുക്കിയിട്ടുള്ള വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു പരിശ്രമിച്ച ആര്‍എസ് സി വളണ്ടിയര്‍മാരെ ഇന്ത്യന്‍ ഹജ്ജ് മിഷനും പോലീസും പ്രത്യേകമായി അഭിനന്ദിച്ചു.

ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ പ്രതിനിധികളായ ഉസ്മാന്‍ കുറുകത്താണി, ശാഫി ബാഖവി ,മുഹമ്മദ് അലി വലിയോറ, സൈദലവി ഇരുമ്പുഴി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, ഹംസ മേലാറ്റൂര്‍ , മുസ്തഫ കാളോത്ത്, അലി പുളിയക്കോട് , ജലീല്‍ മലയമ്മ, അബ്ദുസലാം വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.