2 ജി കേസിലെ ജെ പി സി റിപ്പോര്‍ട്ടിന് അംഗീകാരം; രാജ ഉത്തരവാദി

Posted on: September 27, 2013 5:28 pm | Last updated: September 27, 2013 at 5:32 pm
SHARE

rajaന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ രാജയെ ഉത്തരവാദിയാക്കി 2 ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട ജെ പി സി റിപ്പോര്‍ട്ട്. 11നെതിരെ 15 വോട്ടുകള്‍ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും ആരോപണ മുക്തമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. വാജ്‌പേയി സര്‍ക്കാറിനെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ജനാധിപത്യത്തിന് കറുത്ത ദിനമാണെന്നാണ് ബി ജെ പി ഇതിനെ വിശേഷിപ്പിച്ചത്. എ രാജയോട് നിലപാട് ചോദിച്ചില്ലെന്ന് ഡി എം കെ ആരോപിച്ചു.

11 കോണ്‍ഗ്രസ് അംഗങ്ങള്‍, രണ്ട് ബി എസ് പി അംഗങ്ങള്‍, സമാജ്വാദി പാര്‍ട്ടി, എന്‍ സി പി എന്നിവരുടെ ഓരോ അംഗങ്ങള്‍ എന്നിവരാണ് അനുകൂലിച്ച് വോട്ടുചെയ്തത്.

സി പി എമ്മും ബി ജെ പിയും അന്വേഷണവുമായി ബന്ധപ്പെട്ട് വിയോജനക്കുറിപ്പ് നല്‍കിയിരുന്നു.