ജനപ്രതിനിധികളുടെ അയോഗ്യത: സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി

Posted on: September 27, 2013 2:54 pm | Last updated: September 27, 2013 at 10:58 pm

rahul gandhiന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ അയോഗ്യരാവുമെന്നുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിനെതിരെ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഓര്‍ഡിനന്‍സ് കീറി വലിച്ചെറിയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് തീര്‍ത്തും അസംബന്ധമാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ കാര്യത്തില്‍ ആശങ്കപ്പെട്ടുകൊണ്ടല്ല താനിത് പറയുന്നതെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ ബി ജെ പി ഈ ഓര്‍ഡിനന്‍സിനെ എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.