എ കെ കുട്ടിക്ക് ജന്മനാടിന്റെ ആദരാഞ്ജലി

Posted on: September 27, 2013 6:26 am | Last updated: September 27, 2013 at 8:26 am

കുത്തനൂര്‍: ഇന്ത്യന്‍ കായിക ഭൂപടത്തില്‍ നിറഞ്ഞുനിന്നുകൊണ്ട് ലോക പ്രശസ്തരായ ഇന്ത്യന്‍ കായികതാരങ്ങളെ വാര്‍ത്തെടുക്കുവാന്‍ തന്റെ ജീവിതം മുഴുവന്‍ നീക്കിവെച്ച ദ്രോണാചാര്യ എ കെ കുട്ടിക്ക് ജന്മനാടായ കുത്തനൂരിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിച്ചു.
കുത്തനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗം കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോലനൂര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കുത്തനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായിരുന്നു.
കുത്തനൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ യൂസഫ്, തോലനൂര്‍ ബാങ്ക് പ്രസിഡന്റ് ചെന്താമരാക്ഷന്‍, ഡി സി സി മെമ്പര്‍ ടി രാജന്‍, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സത്യഭാമകുട്ടന്‍, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി ടി സഹദേവന്‍, പഴണിമല, കോ-ഓപ്പറേറ്റീവ് ഡയറക്ടര്‍മാരായ സ്വാമിനാഥന്‍, പ്രസാദ്കുമാര്‍, കൃഷ്ണന്‍, പങ്കജാക്ഷന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും കെ പി കുട്ടന്‍, ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവരും അനുശോചന യോഗത്തില്‍ സംസാരിച്ചു.