Connect with us

Palakkad

പോലീസുകാരെ അക്രമിച്ച സംഭവം: സി പി എം പ്രവര്‍ത്തകന് തടവ്

Published

|

Last Updated

ഒറ്റപ്പാലം: വല്ലപ്പുഴയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ ജാഥ നിയന്ത്രിക്കാന്‍ എത്തിയ ഒറ്റപ്പാലം സി ഐ ഒ കെ ശ്രീരാമനെയും ഷൊര്‍ണൂര്‍ എസ് ഐ ടി വി രമേഷിനെയും മൂന്നു പൊലീസുകാരെയും ആക്രമിച്ച കേസില്‍ ഒന്നാം പ്രതി സി പി എമ്മുകാരനായ മുന്‍ വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കുറുവട്ടൂര്‍ വല്ലപ്പുഴ ആലിക്കല്‍ മുഹമ്മദലിയെ (49) മൂന്നു വര്‍ഷം തടവിനും 10,000 രൂപ പിഴയും നല്‍കാനും കോടതി വിധി.
അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (അതിവേഗ കോടതി-ഒന്ന്) ജഡ്ജി കെ പി ജോണാണു ശിക്ഷ വിധിച്ചത്. പിഴ സിഐ ശ്രീരാമനു നല്‍കണം. ഇല്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനു‘വിക്കണം. കേസില്‍ നാലാം പ്രതിയായ കുറുവട്ടൂര്‍ വല്ലപ്പുഴ കാക്കശ്ശേരി വളവില്‍ ഷാജഹാന്‍ (49), 11ാം പ്രതി വല്ലപ്പുഴ ഷഫീഖ് (26), 15 ാം പ്രതി കുന്നത്ത് നിയാസ് (22) എന്നിവരെ പിടികിട്ടാപ്പുള്ളികളായി കോടതി നിരീക്ഷിച്ചു. 16 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും മറ്റുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു. 2007 ഒക്‌ടോബര്‍ ഏഴിനാണു കേസിനാസ്പദമായ സംഭവം.