സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

Posted on: September 26, 2013 6:36 pm | Last updated: September 26, 2013 at 9:16 pm

pathmini thomasതിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വ്യാജ ടേബിള്‍ ടെന്നീസ് അക്കാദമിയുടെ പേരില്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അന്വേഷണം. പത്മിനി തോമസടക്കം ഏഴ് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോ
ടതിയുടെ ഉത്തരവ്.