സാംസംഗ് എസ് 4 ഗോള്‍ഡ് ഗള്‍ഫ് വിപണിയില്‍

Posted on: September 26, 2013 4:47 pm | Last updated: September 26, 2013 at 4:47 pm

gold-brown-gold-pink-galaxy-s4ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായ സാംസംഗ് എസ് ഫോറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. സാംസംഗ് ഗ്യാലക്‌സി എസ് 4 ഗോള്‍ഡ് എന്ന പതിപ്പാണ് സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡ് ബ്രൗണ്‍, ഗോള്‍ഡ് പിങ്ക് എന്നീ വേരിയന്റുകളില്‍ ഇത് ലഭ്യമാകും. തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായിരിക്കും ഇത് വില്‍പ്പനക്കെത്തുക.

ബോഡി സുവര്‍ണ നിറമായതൊഴിച്ചാല്‍ ഗ്യാലക്‌സി എസ് ഫോറില്‍ നിന്ന് പുതിയ പതിപ്പിന് കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. സാംസംഗിന്റെ ഗള്‍ഫ് ഫേസ്ബുക്ക് പേജിലും മൊബൈല അറേബ്യ ട്വിറ്റര്‍ ഐ ഡിയിലും ഇതോടൊപ്പം കാര്യമായ നിറമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആപ്പിളിന്റെ ഫഌഗ്ഷിപ്പ് ഫോണായ ഐഫോണ്‍ എസിനും ഗോള്‍ഡന്‍ വേരിയന്റ് ലഭ്യമാണ്.