Connect with us

Malappuram

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമം അവസാനിപ്പിക്കണം

Published

|

Last Updated

മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നേരെ ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന അക്രമങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ജനറല്‍ ബോഡിയോഗം പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമുണ്ടാകുന്ന രീതി അംഗീകരിക്കാനാകില്ല. അക്രമികളെ തടയാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും പോലീസും പിന്തിരിയണം. മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ എല്ലാ പത്രസ്ഥാപനങ്ങളും നടപ്പാക്കണം. പി എഫ് പെന്‍ഷന്‍ കാലോചിതമായി വര്‍ധിപ്പിക്കണമെന്നും ജനറല്‍ബോഡി ആവശ്യപ്പെട്ടു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ വി കുഞ്ഞിരാമന്‍, അബ്ദുലത്വീഫ് നഹ, സിദ്ദീഖ് പെരിന്തല്‍മണ്ണ പ്രസംഗിച്ചു. പ്രസിഡന്റ് സി നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമറുല്‍ഫാറൂഖ് റിപ്പോര്‍ട്ടും ട്രഷറര്‍ സി പ്രജോഷ്‌കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റഷീദ് ആനപ്പുറം, സമീര്‍ കല്ലായി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പി കെ ശംസീര്‍ നന്ദി പറഞ്ഞു.

Latest