പെരിന്തല്‍മണ്ണ: പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ഗുഡ്‌സ് കാരിയര്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് കാലാവധി തീരുന്ന മുറക്ക് ആര്‍ ടി ഒ ഓഫീസുകളില്‍ പരിശോധിക്കാനും കമ്പ്യൂട്ടറൈസ്ഡ് ചെയ്യാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എസ് ടി യു ആവശ്യപ്പെട്ടു. പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ പരിശോധിക്കുന്ന സമയത്ത് രേഖകള്‍മാത്രം പരിശോധിക്കുന്നതിന് പകരം ബ്രേക്ക്, ടയര്‍ തുടങ്ങിയ യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയുള്ള മറ്റു കാര്യങ്ങളും കൂടി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആലിക്കല്‍ ശിഹാബ് അധ്യക്ഷത വഹിച്ചു. എ കെ നാസര്‍ ഉദ്ഘാടനം ചെയ്തു.