മസ്‌ക്കത്തില്‍ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവം: മോചിതനായ മുഹമ്മദ് ഹനീഫയുടെ നാട്ടിലേക്കുള്ള വരവ് വൈകും

Posted on: September 26, 2013 5:42 am | Last updated: September 26, 2013 at 7:42 am
SHARE

വടക്കഞ്ചേരി: മസ്‌ക്കറ്റില്‍ പാക്കിസ്ഥാനികളുടെ തടങ്കലില്‍നിന്നും മോചിതനായ കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫ(30)യുടെ നാട്ടിലേക്കുള്ള വരവ് വൈകും.
ഹനീഫയെ തട്ടികൊണ്ടുപോയ ഏഴംഗസംഘത്തിലെ രണ്ടുപേരെകൂടി ഇനിയും പിടികൂടാന്‍ കഴിയാത്തതാണ് ഹനീഫയുടെ നാട്ടിലേക്കുള്ളവരവും വൈകാന്‍ കാരണമാകുന്നത്.
പ്രതികളെ തിരിച്ചറിയുന്നതിനും മറ്റും ഹനീഫ സം‘വസ്ഥലത്തുതന്നെ ഉണ്ടാകണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹനീഫയുടെ കണ്ണമ്പ്രയിലുള്ള വീട്ടുകാര്‍ പറഞ്ഞു.
മസ്‌ക്കറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉദുമ എന്ന മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുംസോഹാറില്‍ ഹനീഫയുടെ താമസസ്ഥലത്ത് സഹായത്തിനുണ്ടെന്ന് ഹനീഫയുടെ സഹോദരന്‍ അബ്ബാസ് പറഞ്ഞു.ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഹനീഫയെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.