Connect with us

Palakkad

തണ്ണീര്‍ പന്തല്‍ തകര്‍ച്ചയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി

Published

|

Last Updated

പാലക്കാട്: തണ്ണീര്‍പന്തല്‍ -മമ്പറം റോഡ് ടാറിങുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങി. ടാറിങ് പൂര്‍ത്തിയായി മൂന്നു മാസത്തിനുളളില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം പാലക്കാട് വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. റോഡ് ടാറിങിന്റെ നിലവാരം വിജിലന്‍സ് സംഘം പരിശോധിച്ചു.
തിരുവനന്തപുരത്തുനിന്നെത്തിയ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. റോഡിന്റെ പത്തിലധികം ഭാഗത്ത് നിന്ന് ടാറിങ് ഇളക്കിയായിരുന്നു പരിശോധന. പ്രാഥമിക പരിശോധന പ്രകാരം ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റോഡ് നിര്‍മാണത്തിനായി പി ഡബ്ല്യു ഡി രണ്ട് കോടി 20 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്.അഞ്ചരമീറ്റര്‍ വീതിയില്‍ ജനുവരിയില്‍ ടാറിങ് തുടങ്ങി മെയ് മാസം പൂര്‍ത്തിയായിരുന്നു.
മൂന്നു കിലോമീറ്റര്‍ 200 മീറ്റര്‍ ദൂരമുളള തണ്ണീര്‍പന്തല്‍ മമ്പറം റോഡിന്റെ കരാറുകാരന്‍ പെരുവെമ്പ് സ്വദേശി മനോജാണ്.

---- facebook comment plugin here -----

Latest