Connect with us

Wayanad

മേപ്പാടി ജ്യോതി പെയിന്‍ ആന്‍ഡ്് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പത്താം വയസ്സിലേക്ക്

Published

|

Last Updated

മേപ്പാടി: മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ കാന്‍സര്‍ ബാധിതര്‍ക്കും, നിര്‍ധന രോഗികള്‍ക്കും ആശ്വാസം നല്‍കി ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പത്താം വയസിലേക്ക്. 2003ല്‍ വീടുകളില്‍ ചെന്ന് സാന്ത്വന പരിചരണം നല്‍കി കൊണ്ടാണ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം 800 ഓളം രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വന പരിചരണം നല്‍കാന്‍ ഈ സാമൂഹിക കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ 150ലേറെ വിവിധ രീതിയിലുള്ള രോഗികള്‍ക്ക് പരിചരണം നല്‍കുന്നുണ്ട്.
ജില്ലയില്‍ ആദ്യമായി കിഡ്‌നി രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കി തുടങ്ങിയത് ഈ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ്. സൊസൈറ്റി തുടങ്ങുമ്പോള്‍ പരിശീലനം ലഭിച്ച മിക്ക വളന്റിയര്‍മാരും ഇന്നും സേവനം തുടരുന്നുണ്ട്. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. വെള്ളിയാഴ്ച തോറും ക്ലിനിക് ഒ.പിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍, അവരുടെ സഹായികള്‍, വളന്റിയര്‍മാര്‍ എന്നിവര്‍ക്കെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങാതെ ഭക്ഷണം നല്‍കുന്നുണ്ട്. ഉദാരമതികളായ രണ്ടു വ്യക്തികള്‍ ക്ലിനിക്കായി ഒരു ആംബുലന്‍സും, കമ്പ്യൂട്ടര്‍ സിസ്റ്റവും നല്‍കുകയുണ്ടായി.
ഒക്ടോബര്‍ അഞ്ചിന് യൂണിറ്റിന്റെ പത്താം വാര്‍ഷികം ആഘോഷിക്കും.

Latest