സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഓഫീസര്‍ക്ക് സസ്പന്‍ഷന്‍

Posted on: September 26, 2013 7:20 am | Last updated: September 26, 2013 at 10:09 am

costoms

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഓഫീസര്‍ക്ക് സസ്പന്‍ഷന്‍. കസറ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാറിനെയാണ് സസ്പന്റ് ചെയ്തത്. കസ്റ്റംസ് കമ്മീഷ്ണറുടേതാണ് ഉത്തരവ്. കേസില്‍ ഇന്നലെ സിബിഐ സുനില്‍ കുമാറിനെ പ്രതി ചേര്‍ത്തിയിരുന്നു. കള്ളക്കടത്തിന് കൂട്ട് നിന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യകത്മായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സസ്പന്റ് ചെയ്തത്. സുനില്‍കുമാറിന് പുറമെ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷ്ണര്‍ സി. മാധവനേയും സിബിഐ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരായ കേസ്. ഇരുവരുടേയും വീട്ടില്‍ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിലെ മുഖ്യകണ്ണി ഫയാസ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.